Breaking...

9/recent/ticker-posts

Header Ads Widget

അയ്യങ്കാളി ജയന്തി ആഘോഷം സെപ്റ്റംബര്‍ ആറിന് ഏറ്റുമാനൂരില്‍ നടക്കും



കെ.പി.എം.എസ് ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജയന്തി ആഘോഷം സെപ്റ്റംബര്‍ ആറിന് ഏറ്റുമാനൂരില്‍ നടക്കും.മന്ത്രി വി.എന്‍  വാസവന്‍ ജയന്തി ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. പുഷ്പാര്‍ച്ചന,ഘോഷയാത്ര,അനുസ്മരണ സമ്മേളനം എന്നിവ അവിട്ടാഘോഷത്തോടനുബന്ധിച്ച് നടക്കുമെന്ന്   KPMS ഭാരവാഹികള്‍  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

ഏറ്റുമാനൂര്‍ യൂണിയനിലെ 18 -ശാഖകളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കുന്ന ഘോഷയാത്ര വൈകിട്ട് അഞ്ചിന് തവളക്കുഴി ജങ്ഷനില്‍ നിന്നും ആരംഭിക്കും.ആറുമണിക്ക് പേരൂര്‍ ജംഗ്ഷന് സമീപം ചേരുന്ന അനുസ്മരണ സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.യൂണിയന്‍ പ്രസിഡന്റ് കെ.പി. ബിനീഷ് മോന്‍ അധ്യക്ഷത വഹിക്കും. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ .സുരേഷ്, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍, ഇസ്‌കഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി  പ്രശാന്ത് രാജന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി  അഖില്‍ കെ ദാമോദരന്‍  സന്ദേശം നല്‍കും. ഉപഹാര സമര്‍പ്പണം,വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെ ആദരിക്കല്‍ എന്നിവ നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി  അഖില്‍ കെ ദാമോദരന്‍ ,സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ. തങ്കപ്പന്‍, യൂണിയന്‍ സെക്രട്ടറി കെ.ആര്‍. വിനോദ് കുമാര്‍,  സംസ്ഥാന കമ്മിറ്റി അംഗം പ്രഭു രാജു,യൂണിയന്‍ ഖജാന്‍ജി പി.വി. സുകുമാരന്‍,യൂണിയന്‍ അസിസ്റ്റന്റ് സെക്രട്ടറി സുധീഷ് ടി. ഗോപിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments