Breaking...

9/recent/ticker-posts

Header Ads Widget

എ.എസ്.ഐ.എസ്.സി. കേരള റീജിയണല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 17, 18 തീയതികളില്‍



എ.എസ്.ഐ.എസ്.സി. കേരള റീജിയണല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 17, 18 തീയതികളില്‍ മാന്നാനം KE സ്‌കൂളില്‍ നടക്കും. അസോസിയേഷന്‍ ഓഫ് സ്‌കൂള്‍സ് ഫോര്‍ ഇന്‍ഡ്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് (ASISC) കേരള റീജിയണല്‍ സ്‌കൂള്‍ കലോത്സവം 'രംഗോത്സവ് 2025'  ഒക്ടോബര്‍ 17, 18 തീയ തീയതികളില്‍ മാന്നാനം കെ. ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. കേരളത്തിലെ 160 ICSE, ISC സ്‌കൂളുകളില്‍ നിന്നായി 2000ത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. 6 സോണുകളിലായി നടന്ന സോണല്‍തല മത്സരങ്ങളില്‍ വിജയികളായവരാണ് റീജിയണല്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. 10 വേദികളിലായി 53 വ്യത്യസ്ത മത്സരങ്ങളാണ് നടക്കുന്നത്. 

കേരളത്തിലാകെ 170 സ്‌കൂളുകള്‍ക്കാണ് ASISC അംഗീകാരമുള്ളത്. ഒക്ടോബര്‍ 17 -ാം തിയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് കേരള റീജിയണ്‍ പ്രസിഡന്റ ഫാ. സില്‍വി ആന്റണിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍  ചലചിത്രതാരം റോണി ഡേവിഡ് വിശിഷ്ടാതിഥിയായിരിയ്ക്കും. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമാധ്യക്ഷന്‍ റവ.ഡോ.കുര്യന്‍ ചാലങ്ങാടി ,   ഫാ. ഷൈജു സേവ്യര്‍,  കെ.ഇ സ്‌കൂള്‍ ബര്‍സാര്‍  ഫാ. ബിബിന്‍ തോമസ് , ASISC കേരള റീജിയണല്‍ സ്‌കൂള്‍ കലോത്സവം കോര്‍ഡിനേറ്റര്‍  ഫാ. ഷിനോ കളപ്പുരയ്ക്കല്‍ സ്‌കൂള്‍ പിറ്റിഎ പ്രസിഡന്റ് അഡ്വ.ജയ്സണ്‍ ജോസഫ്,  തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. ഒക്ടോബര്‍ 11-ാം തീയതി വൈകുന്നരം 5 ന് മേളയുടെ സമാപനസമ്മേളനത്തില്‍ തിരുവനന്തപുരം സെന്റ് ജോസഫസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. ആന്റണി ഇളംതോട്ടം  വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാമാങ്കത്തിന് വിപുലമായ സജജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ASISC കേരള റീജിയണ്‍ പ്രസിഡന്റ് ഫാ. സില്‍വി ആന്റണി, വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ലിന്‍സി ജോര്‍ജ്ജ്, കേരള റീജിയണ്‍ സെക്രട്ടറിയും ട്രഷററും, മാന്നാനം കെ.ഇ.ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ റവ.ഡോ.ജെയിംസ് മുല്ലശ്ശേരി  കെ.ഇ. റസിഡന്‍സ് പ്രിഫക്ട്  ഫാ. ഷൈജു സേവ്യര്‍, സി.എം.ഐ പ്രോഗ്രാം കോര്‍ഡിനേറ്റര്‍  ബിന്‍സി ജോസഫ് എന്നിവര്‍ അറിയിച്ചു.


Post a Comment

0 Comments