Breaking...

9/recent/ticker-posts

Header Ads Widget

എ എസ് ഐ എസ് സി കേരള റീജിയണല്‍ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം



എ.എസ്.ഐ.എസ്.സി. കേരള റീജിയണല്‍ സ്‌കൂള്‍ കലോത്സവം രംഗോത്സവ് 2025ന് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തുടക്കമായി. 6 സോണുകളിലായി നടന്ന മത്സരങ്ങളില്‍ വിജയിച്ച രണ്ടായിരത്തിലധികം വിദ്യാര്‍ഥികളാണ് രണ്ടു ദിവസത്തെ   കലാമേളയില്‍  പങ്കെടുക്കുന്നത്. എ.എസ്.ഐ.എസ്.സി. കേരള റീജിയണ്‍ പ്രസിഡന്റ് ഫാ. സില്‍വി ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  സമ്മേളനത്തില്‍  ചലച്ചിത്രനടനും തിരക്കഥാകൃത്തുമായ ഡോ. റോണി ഡേവിഡ് വിശിഷ്ടാതിഥിയായിരുന്നു. 

മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമാധിപന്‍ റവ.ഡോ. കുര്യന്‍ ചാലങ്ങാടി, എ.എസ്.ഐ.എസ്.സി. കേരള റീജിയണ്‍ സെക്രട്ടറിയും,  മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പലുമായ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി ,  കലോത്സവം കോഡിനേറ്റര്‍ ഫാ. ഷിനോ കളപ്പുരക്കല്‍, പി.ടി.എ. വൈസ് പ്രസിഡന്റ് ഡോ. ഇന്ദു പി. നായര്‍, പി.ടി.എ. പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.  10 വേദികളിലായി  വിവിധ കാറ്റഗറികളില്‍ 53 വ്യത്യസ്ത മത്സരങ്ങളാണ് നടക്കുന്നത്.തീം ഡാന്‍സ്, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, പ്രസംഗം, പദ്യപാരായണം, കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, ശാസ്ത്രീയസംഗീതം തുടങ്ങിയ മത്സരങ്ങളാണ് കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍  നടന്നത്.ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കാന്‍ സ്‌കൂളുകള്‍ തമ്മിലും സോണുകള്‍ തമ്മിലും വാശിയേറിയ പോരാട്ടം ആണ് നടക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ സജ്ജീകരണങ്ങളും കെ.ഇ. സ്‌കൂളില്‍ ഒരുക്കിയിട്ടുള്ളതായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി പറഞ്ഞു.


Post a Comment

0 Comments