Breaking...

9/recent/ticker-posts

Header Ads Widget

എഎസ്‌ഐഎസ്‌സി സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിച്ചു



എഎസ്‌ഐഎസ്‌സി സംസ്ഥാന സ്‌കൂള്‍ കലോത്സവം 'രംഗോത്സവ് 2025'  ന് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍  സമാപനമായി. കാറ്റഗറി മൂന്നില്‍ കോഴിക്കോട് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും,  കാറ്റഗറി നാലിലും, അഞ്ചിലും  തൃശ്ശൂര്‍   പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളും,   ഓവറോള്‍ ചാമ്പ്യന്മാരായി. സമാപന സമ്മേളനത്തില്‍ എഎസ്‌ഐഎസ്‌സി കേരള റീജിയണ്‍ പ്രസിഡണ്ടും തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍   പ്രിന്‍സിപ്പലുമായ റവ. ഡോ. സില്‍വി ആന്റണി അധ്യക്ഷയായിരുന്നു. കെ.ഇ റസിഡന്റ്‌സ് പ്രിഫറ്റ് റവ.ഫാദര്‍ ഷൈജു സേവ്യര്‍  വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 
എഎസ്‌ഐഎസ്‌സി കേരള റീജിയന്‍ വൈസ് പ്രസിഡണ്ടും കട്ടപ്പന ഓക്‌സിലിയം സ്‌കൂള്‍ പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ലിന്‍സി ജോര്‍ജ്,കേരള റീജിയന്‍ സെക്രട്ടറിയും  മാന്നാനം കെ.ഇ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ റവ.ഡോ.ജെയിംസ് മുല്ലശ്ശേരി  കലോത്സവം പ്രിന്‍സിപ്പല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ.ഷിനോ കളപ്പുരക്കല്‍, കെ ഇ സ്‌കൂള്‍ സീനിയര്‍ വൈസ് പ്രിന്‍സിപ്പല്‍  ഷാജി ജോര്‍ജ്,പിടിഎ  വൈസ്  പ്രസിഡന്റ്  ഡോ.ഇന്ദു.പി. നായര്‍,പിടിഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. രംഗോത്സവം 2025 ന് വേദിയൊരുക്കിയ  മാന്നാനം കെ.ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ.ജെയിംസ് മുല്ലശ്ശേരി നന്ദി രേഖപ്പെടുത്തി.


Post a Comment

0 Comments