Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ തിരുനാളിനോടനുബന്ധിച്ച് തിരുക്കുടുംബ സംഗമം



ളാലം പഴയ പള്ളിയില്‍ വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ തിരുനാളിനോടനുബന്ധിച്ച്  തിരുക്കുടുംബ സംഗമം നടത്തി. പാലായിലും പരിസരപ്രദേശങ്ങളിലുമായി വിവിധ സഭകളിലെ സിസ്റ്റേഴ്സ് നടത്തുന്ന സ്ഥാപനങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന വയോജനങ്ങളും കുട്ടികളുമാണ് സംഗമത്തിനെത്തിയത്. 


അഞ്ഞൂറോളം വയോജനങ്ങളം 600 കുട്ടികളുമാണ് തിരുകുടുംബ സംഗമത്തില്‍ ഒത്തുചേര്‍ന്നത്. ഇതോടനുബന്ധിച്ച് ളാലം പഴയ പള്ളിയില്‍ രാവിലെ ഒമ്പതിന് ജപമാല, പത്തിന് വിശുദ്ധ കുര്‍ബാന എന്നിവ നടന്നു.പാരിഷ് ഹാളില്‍ സമ്മേളനം, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍  ഉദ്ഘാടനം ചെയ്തു. ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു.കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍, സിസ്റ്റര്‍ അനീസ് വാഴയില്‍,ഫാ തോമസ് മണ്ണൂര്‍, കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍,  രാജീവ് കൊച്ചുപറമ്പില്‍, ബെന്നി ജോണ്‍ കന്യാട്ടുകുന്നേല്‍, വിനോദ് കാടന്‍കാവില്‍, ജോഷി വട്ടക്കുന്നേല്‍, തങ്കച്ചച്ചന്‍ കാപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Post a Comment

0 Comments