കടുത്തുരുത്തി കൃഷിഭവന്‍ ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തി. മാത്താംകരി എ പാട ശേഖരത്ത് 5 ഏക്കര്‍ സ്ഥലത്താണ് ഡ്രോണ്‍
ഉപയോഗിച്ച് സംപൂര്‍ണ മള്‍ട്ടി മിക്‌സ് തളിച്ചത് .
നെല്‍ ചെടിയിലെ സൂക്ഷ്മ മൂലകങ്ങളുടെ അഭാവം പരിഹരിച്ചു നല്ല രീതിയിലുള്ള കായിക വളര്‍ച്ചയ്ക്കും ഉത്പാദന വര്‍ധനവിനും രോഗ കീടാക്രമണം കുറക്കുന്നതിനും സഹായിക്കുന്നതിനുമായി കേരള കാര്‍ഷിക സര്‍വ്വ കലാശാല പുറത്തിറക്കിയ സൂക്ഷ്മ മൂലക മിശ്രിതമാണ് സംപൂര്‍ണ മള്‍ട്ടി മിക്‌സ്. പാടശേഖര സമിതി അംഗം ശ്രീജ ജോയ് തൈമൂട്ടില്‍, കൃഷി ഓഫീസര്‍ സിദ്ധാര്‍ഥ ആര്‍, വാര്‍ഡ് മെമ്പര്‍ പൗളി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.മാത്താംകരി പടശേഖര സമിതി അംഗങ്ങള്‍, കൃഷി അസിസ്റ്റന്റ് പി.പി ബിജു, ജിയോ മോള്‍ പി.യു, ശ്രീജ മോള്‍ ടി.എസ് തുടങ്ങിയവര്‍പങ്കെടുത്തു.
0 Comments