Breaking...

9/recent/ticker-posts

Header Ads Widget

കൊഴുവനാല്‍ ഉപജില്ല കലോത്സവത്തില്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ മറ്റക്കര ഉന്നത വിജയം കൈവരിച്ചു




കൊഴുവനാല്‍ ഉപജില്ല കലോത്സവത്തില്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ മറ്റക്കര 251 പോയിന്റുകള്‍ നേടി ഉന്നത വിജയം കൈവരിച്ചു. രണ്ടാം സ്ഥാനക്കാരേക്കാള്‍ 51 പോയിന്റ കൂടുതല്‍ നേടിയാണ് സെന്റ് ജോസ്ഫ്‌സിന്റെ ചരിത്ര വിജയം. യു.പി വിഭാഗത്തില്‍ പങ്കെടുത്ത എല്ലാ മത്സരങ്ങള്‍ക്കും എ ഗ്രേഡ് സ്വന്തമാക്കി . 59 എ ഗ്രേഡും ഇതില്‍ 24 എ ഗ്രേഡോടുകൂടിയ ഒന്നാം സ്ഥാനവും ഉള്‍പ്പെടുന്നു. മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ വെച്ചുനടന്ന ശാസ്‌ത്രോത്സവത്തിലും പ്രവര്‍ത്തി പരിചയമേളയിലും ആനിക്കാട് സെന്‍ര് തോമസ് ഹൈസ്‌കൂളില്‍ വെച്ചു നടന്ന കായിക മേളയിലും സ്‌കൂളിന് മികവാര്‍ന്ന വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഷാര്‍ലറ്റിന്റെയും ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിന്റാ സെബാസ്റ്റ്യന്റെയും പിടിഎ, എം പിടിഎ അംഗങ്ങളുടെയും  നേതൃത്വത്തില്‍ രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് സ്‌കൂളിന് ഉന്നത വിജയംനേടാന്‍കഴിഞ്ഞത്.


Post a Comment

0 Comments