Breaking...

9/recent/ticker-posts

Header Ads Widget

കൊലപാതക കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവിനെ പിടികൂടി



കൊലപാതക കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം, മയക്കുമരുന്ന് കച്ചവടം നടത്തി വന്നിരുന്ന യുവാവിനെ കോട്ടയം എക്‌സൈസ് റേഞ്ച് ടീം പിടികൂടി. കൊലപാതക കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം കാരാപ്പുഴ ഭാഗത്ത് മാരക മയക്കുമരുന്നായ മെത്ത ഫിറ്റാമിനും, കഞ്ചാവും  വില്‍പ്പന നടത്തിവന്നിരുന്ന വേളൂര്‍ കാരാപ്പുഴ വാഴപ്പറമ്പ്  ആദര്‍ശ് വി.ബി ആണ് അറസ്റ്റിലായത്. 



0.7 gm മെറ്റഫിറ്റാമൈന്‍, 8 ഗ്രാം കഞ്ചാവ്, 63 സെന്റീമീറ്റര്‍  നീളമുള്ള വടിവാള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പട്രോളിങ്ങിനിടെ കാരാപ്പുഴ ഭാഗത്ത് വച്ച്  സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍  പിടിയിലായത്. നിരവധി ക്രിമിനല്‍ എന്‍ഡിപിഎസ് കേസുകളിലെ പ്രതിയാണ് ആദര്‍ശ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, പ്രിവെന്റിവ് ഓഫീസര്‍ രജിത് കൃഷ്ണ,സിവില്‍ എക്‌സൈസ് ഓഫീസര്‍ ദിബീഷ് , ജിഷ്ണു ശിവന്‍, വിഷ്ണു വിനോദ്, ഡ്രൈവര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments