റോഡു മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധികന് പരിക്കേറ്റു. പാലാ കൊച്ചിടപ്പാടിയില്‍ റോഡ് കുറുകെ കടക്കുന്നതിനിടയില്‍ മൂന്നാനി ഉള്ളാട്ടില്‍ ജോസ് ജോസഫിനാണ് (72) ഗുരുതരമായി പരിക്കേറ്റത്. ജോസ് ജോസഫിനെ ചേര്‍ പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിച്ച ബൈക്ക് നിര്‍ത്താതെ പോവുകയായിരുന്നു. പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.





0 Comments