മറ്റക്കര ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ കരിയര്‍ എക്‌സ്‌പോ സംഘടിപ്പിച്ചു. 2025 നവംബര്‍ 20 മുതല്‍ 24 വരെ കോട്ടയം നെഹ്രു സ്റ്റേഡിയത്തില്‍ നടക്കുന്ന ദിശ ഉന്നത വിദ്യാഭാസ പ്രദര്‍ശനത്തിന് മുന്നോടിയായാണ് കരിയര്‍ എക്‌സ്‌പോ സംഘടിപ്പിച്ചത്. ജില്ലയിലെ എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സ്‌ക്കൂള്‍ തല എക്‌സ്‌പോകളാണ് നടന്നു വരുന്നത്.
മറ്റക്കര HSS ല്‍ സംഘടിപ്പിച്ച Carreer Expo സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അജിത് കുമാര്‍ കെ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സുഹൃദ കോര്‍ഡിനേറ്റര്‍ അഞ്ജന ബി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
സ്‌കൂളിലെ ഹയര്‍സെക്കന്ററി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ Expo യില്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള വിവിധ കോഴ്‌സുകളെക്കുറിച്ച് മനസിലാക്കുവാന്‍ Expo സഹായകരമായി. സ്‌കൂള്‍ കരിയര്‍ ഗൈഡ് പ്രജിത ചന്ദ്രനും, പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികളും നേതൃത്വം നല്‍കി.





0 Comments