Breaking...

9/recent/ticker-posts

Header Ads Widget

ഇടപ്പാടി ആനന്ദ ഷണ്‍മുഖ സ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു



ശ്രീനാരായണ ഗുരുദേവന്‍ തൃക്കൈകളാല്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ഷണ്‍മുഖ സ്വാമി ക്ഷേത്രത്തിലെ വിശിഷ്ടമായ സ്‌കന്ദഷഷ്ഠി വ്രതം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ഭക്തസഹസ്രങ്ങളാണ് ഷഷ്ഠി ദിനത്തില്‍ ഇടപ്പാടി ആനന്ദ ഷണ്‍മുഖ ക്ഷേത്രത്തിലെത്തിയത്.  ഷഷ്ഠി ദിനത്തില്‍ കാര്യസിദ്ധി പൂജ നടക്കുന്ന ക്ഷേത്രത്തില്‍ ആയിരങ്ങളാണ് കാര്യസിദ്ധി പൂജയ്ക്കായി  എത്തിച്ചേര്‍ന്നത്. കാര്യസിദ്ധി പൂജയ്ക്ക് ശേഷം ശ്രീകോവിലിനുള്ളില്‍ പൂജിച്ച വെറ്റിലയും നാരങ്ങയും ഭക്തര്‍ക്ക് നല്‍കി. ഷഷ്ഠിദിനത്തില്‍ ആനന്ദഷണ്മുഖ ഭഗവാന്‍ രാജ ഭാവത്തിലാണ് ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത്. സ്‌കന്ദഷഷ്ഠിയോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

 1500 പേര്‍ക്ക് ഒരുമിച്ചിരുന്ന് കാര്യസിദ്ധി പൂജ ചെയ്യുന്നതിനുള്ള വിശാലമായ പന്തലും ക്ഷേ ത്രമുറ്റത്ത് തയ്യാറായിക്കിയിരുന്നു. രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, ഗുരുപൂജ,പ്രഭാതപൂജ, തുടര്‍ന്ന് കളഭ കലശ പൂജ, 9 ന് കലശപൂജ, 10 ന് കാര്യസിദ്ധി പൂജ, തുടര്‍ന്ന്, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, മഹാഗുരുപൂജ, രാജാലങ്കാര ദര്‍ശന മഹാഷഷ്ഠി പൂജ, പ്രസാദ വിതരണം, ഷഷ്ഠി ഊട്ട് എന്നിവ നടന്നു. മേല്‍ശാന്തി സനീഷ് വൈക്കം മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഷഷ്ഠിദിനത്തില്‍ ദേവ ദര്‍ശനത്തിനെത്തിയ  ഭക്തര്‍ക്ക് വെള്ളനിവേദ്യം വിതരണം ചെയ്തു. ഷഷ്ഠിനാളില്‍ ആനന്ദഷണ്മുഖ ഭഗവാന് നാരങ്ങാ മാല ചാര്‍ത്തുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ക്ഷേത്ര യോഗം ഭാരവാഹികളായ സുരേഷ് ഇട്ടികുന്നേല്‍, എം.എന്‍ ഷാജി മുകളേല്‍,സതീഷ് മണി കല്യ, കണ്ണന്‍ ഇടപ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments