Breaking...

9/recent/ticker-posts

Header Ads Widget

വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ



ഈരാറ്റുപേട്ടയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. യുഡിഇഇഎഫ് മുന്‍ ജനറല്‍ സെക്രട്ടറി കെ.പി സുനില്‍കുമാര്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. 


സിഐടിയു പാലാ ഡിവിഷന്‍ സെക്രട്ടറി ബോബി മാത്യു അധ്യക്ഷത വഹിച്ചു. എഐടിയുസി പാലാ ഡിവിഷന്‍ സെക്രട്ടറി റോബിന്‍ മാത്യു, കെഇഇ സി  സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് ബി നായര്‍, ബിഎംഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സതീഷ് കുമാര്‍,എഐടിയുസി പ്രതിനിധി റോയി കെ മാമന്‍, കെഇഇസി, ഐഎന്‍ടിയുസി പാലാ ഡിവിഷന്‍ സെക്രട്ടറി ഷിബു ബി നായര്‍ എന്നിവര്‍സംസാരിച്ചു.

Post a Comment

0 Comments