വാശിയേറിയ തെരഞ്ഞടുപ്പു പ്രചരണത്തിനും വോട്ടെടുപ്പിനും ശേഷം സ്ഥാനാര്‍ത്ഥികള്‍ ഒന്നിച്ചുചേര്‍ന്ന് നില്‍ക്കുന്ന കാഴ്ച കൗതുകമായി. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ 3-ാം വാര്‍ഡില്‍ കുറിച്ചിത്താനം കെ.ആര്‍. നാരായണന്‍ LPSലെ ബൂത്തിനു മുന്നിലാണ് LDF സ്ഥാനാര്‍ത്ഥി കൊച്ചുറാണി തോമസ്, UDF സ്ഥാനാര്‍ത്ഥി ദീപ ഷാജി, NDA സ്ഥാനാര്‍ത്ഥി മമത ഹരികുമാര്‍ എന്നിവര്‍ ഒന്നിച്ചുനിന്ന് സൗഹൃദം പങ്ക് വച്ചത്. സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രവര്‍ത്തകരും ചേര്‍ന്ന് ഗ്രൂപ്പ് ഫോട്ടോയെടുത്താണ് തെരഞ്ഞെടുപ്പങ്കത്തിന് സമാപനംകുറിച്ചത്.





0 Comments