Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ MLA നിര്‍വഹിച്ചു.



ഏറ്റുമാനൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം പുന്നത്തുറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ ചാണ്ടി ഉമ്മന്‍ MLA നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ AEO ശ്രീജ പി. ഗോപാല്‍ ആമുഖ പ്രഭാഷണവും അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിച്ചു. പുന്നത്തുറ സെന്റ് തോമസ് പഴയ പള്ളി വികാരി ഫാദര്‍ ബിബിന്‍ കണ്ടോത്ത് അധ്യക്ഷനായിരുന്നു. സെന്റ തോമസ് GHS ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്മി സ്വാഗതമാശംസിച്ചു. 

ജില്ലാ പഞ്ചായത്തംഗം റജി എം ഫിലിപ്പോസ്, പുന്നത്തുറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ മാനേജര്‍ ഫാദര്‍ എബ്രഹാം കരിപ്പിങ്ങാംപുറം ,സെന്റ് തോമസ് GHS മാനേജര്‍ സിസ്റ്റര്‍ ഓസിയ , എജ്യൂക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ റിന്‍സി , ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബേബി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം , പഞ്ചായത്തംഗങ്ങളായ ജോണി എടേട്ട് , ടോംസി മരുതൂര്‍, ലാല്‍സി പി  മാത്യു. HMഫോറം സെകട്ടറി ബിജോ ജോസഫ്, സനില്‍ പി.ആര്‍ , ബിനു കണ്ണാമ്പടം , സനു ജേക്കബ് ,മെര്‍ലിന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂള്‍, സെന്റ് തോമസ് LP സ്‌കൂള്‍ സെന്റ് ജോസ്ഫ്‌സ് ഹൈസ്‌കൂള്‍ സെന്റ് ജോസഫ്‌സ് LPസ്‌കൂള്‍, കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം up സ്‌കൂള്‍ , കിടങ്ങൂര്‍ സെന്റ് മേരീസ് HSS എന്നീ സ്‌കൂളുകളിലെ വിവിധ വേദികളിലായാണ് ശാസ്‌ത്രോത്സവം നടന്നത്. ശാസ്ത്ര ഗണിത ശാസ്ത്ര തത്വങ്ങള്‍ വിശദീകരിക്കുന്ന സ്റ്റില്‍  മോഡലുകളും വര്‍ക്കിംഗ് മോഡലുകളുമടക്കമുള്ള വിവിധ ഇനങ്ങളില്‍ കുട്ടികളുടെ മികവ് ശാസ്‌ത്രോത്സവത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു.


Post a Comment

0 Comments