കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് വികസന സദസ് സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വികസന സദസ് റിസോഴ്‌സ് പേഴ്‌സണ്‍ കെ.ജെ. മാത്യു അവതരിപ്പിച്ചു.
പഞ്ചായത്തിന്റെ നേട്ടങ്ങളുടെ അവതരണം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എസ്. ഷൈനി നടത്തി.വെമ്പള്ളി ജംഗ്ഷനു വീതി കൂട്ടുക, പൊതു ഇടങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുക, വയലാ സ്‌കൂളിന്റെ ഭാഗത്ത് കളിസ്ഥലം നിര്‍മിക്കുക, മിനി എം.സി.എഫ് വിപുലീകരിക്കുക, ദുരന്തനിവാരണ സേന നവീകരിക്കുക, ഗ്രാമസഭ ശാക്തീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു. ജില്ലാ പഞ്ചായത്തംഗം നിര്‍മ്മലാ ജിമ്മി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജീന സിറിയക്, സിന്‍സി മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെയ്‌മോള്‍ റോബര്‍ട്ട്, സച്ചിന്‍ സദാശിവന്‍, ബിന്‍സി സാവിയോ, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, ആന്‍സി സഖറിയാസ്, ബീന തോമസ് പുളിക്കിയില്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments