Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരം മന്ത്രി M.B രാജേഷ് ഉദ്ഘാടനം ചെയ്തു.



കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരം മന്ത്രി M.B രാജേഷ്  ഉദ്ഘാടനം ചെയ്തു. കെ-സ്മാര്‍ട്ടിലുടെ തദേശ സേവനങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സാധ്യമാക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ രണ്ട് ലക്ഷം പേര്‍ക്കാണ് കെട്ടിട നിര്‍മാണ പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മാലിന്യ കൂമ്പാരമില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും M.B രാജേഷ് പറഞ്ഞു. 


MLA ആസ്തി വികസന ഫണ്ടും ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ചേര്‍ത്താണ് പുതിയ മന്ദിരം നിര്‍മ്മിച്ചത്. യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സി.കെ. ആശ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പളളി, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.ബി. സ്മിത, ശ്രീകല ദിലീപ്, ടി.കെ. വാസുദേവന്‍ നായര്‍, ഷിജി വിന്‍സന്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്‌കറിയ വര്‍ക്കി, ശ്രുതി ദാസ്, സെലീനാമ്മ ജോര്‍ജ്, നയന ബിജു, സുബിന്‍ മാത്യു, നളിനി രാധാകൃഷ്ണന്‍, ജിഷ രാജപ്പന്‍ നായര്‍,  എന്‍.വി. ടോമി, പഞ്ചായത്ത് സെക്രട്ടറി പി.ജി. റെജി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments