Breaking...

9/recent/ticker-posts

Header Ads Widget

കരാട്ടെ ചാമ്പ്യന്‍ഷിപ്പ് കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്‌കൂളില്‍ നടന്നു



ജപ്പാന്‍ ഷോട്ടോ ഖാന്‍ കരാട്ടെ അസോസിയേഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്‌കൂളില്‍ നടന്നു. കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു ഉദ്ഘാടനം  ചെയ്തു.

 കടപ്ലാമറ്റം സെന്റ് മേരീസ് ഫെറോന ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മേരി മാതാ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് മുളഞ്ഞനാല്‍ അധ്യക്ഷനായിരുന്നു.  ഫാദര്‍ സെന്‍സായി ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മോബി മാത്യു,  സെന്‍സായി വിനോദ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. നിരവധി വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.


Post a Comment

0 Comments