ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ മേച്ചാല്‍ സിഎംഎസ് ഹോസ്റ്റല്‍ കുട്ടികള്‍ക്കായി എറണാകുളത്തേയ്ക്ക് വിനോദയാത്ര ഒരുക്കി. വിനോദയാത്ര ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് കാഞ്ഞിരംകവലയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മേച്ചാല്‍ സെന്റ് തോമസ് സി എസ് ഐ ചര്‍ച്ച് വികാരി റവ.ഫാ.പി.വി.ആന്‍ഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് കേരള മഹാ ഇടവക പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി റവ.ടി.ജെ.ബിജോയി അനുഗ്രഹ പ്രഭാഷണവും ലയണ്‍സ് ജില്ലാ ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു സെബാസ്റ്റ്യന്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ് മനേഷ് കല്ലറക്കല്‍, സെക്രട്ടറി റ്റിറ്റോ റ്റി.തെക്കേല്‍, ട്രഷറര്‍ സ്റ്റാന്‍ലി തട്ടാം പറമ്പില്‍, മഹായിടവക അത്മായ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജ് , സൂസന്‍ വി.ജോര്‍ജ്, മനോജ് മേലുകാവ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലയണ്‍സ് ക്ലബ്ബ് ലീഡേഴ്‌സും സഭാ ഭാരവാഹികളും സന്നിഹിതരായിരുന്നു.





0 Comments