അനുഗ്രഹം ചൊരിഞ്ഞ് പൂഞ്ഞാറില്‍ വെള്ളാട്ട മഹോത്സവം. ആലക്കോട് കൊട്ടാരം കടവ് ശ്രീ മുത്തപ്പന്‍ മടപ്പുര വെള്ളാട്ട മഹോത്സവം പൂഞ്ഞാര്‍ കാഞ്ഞിരമറ്റം കൊട്ടാരത്തില്‍ നടന്നു. കോലധാരി പത്മശ്രീ ശ്രീനാരായണ പെരുവണ്ണാന്‍ ആണ് മുത്തപ്പന്‍ കെട്ടിയത്. മടയന്‍ ശ്രീ സുമിത്രന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ 11. 30ന് ആവാഹനവും, 12. 30ന് മുത്തപ്പന്‍ പുറപ്പാടും നടന്നു. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് പ്രസാദവിതരണവും മുത്തപ്പന്‍ ദര്‍ശനവും നടന്നു. ദൈവികമായ ചടങ്ങില്‍ ദര്‍ശനത്തിനുശേഷം മുത്തപ്പന്‍ മല കയറി.


.webp)


0 Comments