Breaking...

9/recent/ticker-posts

Header Ads Widget

തലപ്പലം പി എച്ച് സി യുടെ പുതിയ ഒ. പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു



തലപ്പലം ഗ്രാമപഞ്ചായത്തില്‍ പി എച്ച് സി യുടെ പുതിയ ഒ. പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. മാണി.സി.കാപ്പന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പണി പൂര്‍ത്തീകരിച്ച പുതിയ  ബ്ലോക്കിന്റെ  ഉല്‍ഘാടനം മാണി.സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സ്റ്റെല്ല ജോയ് യോഗത്തില്‍ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീകല ആര്‍, ബ്ലോക്ക് മെമ്പര്‍ ജെറ്റൊ ജോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മേഴ്‌സി, ചിത്ര സജി, ജോമി ബെന്നി, നിഷ ഷൈബി, മറ്റ് വാര്‍ഡ് മെമ്പര്‍മാര്‍മാരായ സെബാസ്റ്റ്യന്‍ കെ ജെ, സതീഷ് കെ ബി, സുമേഷ് പി കെ,ബിന്ദു കെ കെ, അനുപമ വിശ്വനാഥ്, എല്‍സമ്മ തോമസ്, സിബിന്‍ പി ബി, കൊച്ചുറാണി ജയ്‌സണ്‍ , പഞ്ചായത്ത് സെക്രട്ടറി മുഹ്‌സിന്‍, ഡോക്ടര്‍ എന്‍ പ്രിയ ,ഡോക്ടര്‍ ദിവ്യ ജോര്‍ജ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.



Post a Comment

0 Comments