Breaking...

9/recent/ticker-posts

Header Ads Widget

50 ലക്ഷം രൂപ പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തെ കുടുംബശ്രീ അംഗങ്ങള്‍ക്ക്



കേരളാ ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ നറുക്കെടുപ്പില്‍  മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തെ കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭിച്ചു. പയ്യാനിത്തോട്ടം സൂര്യ കുടുംബശ്രി അംഗങ്ങളായ കീരിയാനിക്കല്‍ സൗമ്യ സുജീവ്, കോട്ടൂക്കുന്നേല്‍ രമ്യ അനൂപ്, കോട്ടൂക്കുന്നേല്‍ ഉഷാ മോഹനന്‍, ഓലിക്കല്‍ സാലി സാബു, കുമ്പളന്താനത്തില്‍ ഉഷാ സാബു എന്നിവര്‍ ചേര്‍ന്നെടുത്ത ടിഎച്ച് 668650 എന്ന ടിക്കറ്റിനാണ് ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്. 

പൂഞ്ഞാര്‍ സ്വദേശി മനോജിന്റെ കൈയ്യില്‍ നിന്നാണ് ഇവര്‍ ടിക്കറ്റെടുത്തത്. ടിക്കറ്റ് കേരളാ ഗ്രാമീണ് ബാങ്ക് പൂഞ്ഞാര്‍ ശാഖയില്‍ ഇവര്‍ ഏല്‍പ്പിച്ചു. ഭാഗ്യശാലികളില്‍ സൗമ്യ, രമ്യ, ഉഷാ, സാലി എന്നിവര്‍ക്ക് പിഎംഎവൈ പദ്ധതി പ്രകാരം വീട് അനുവദിച്ചതായിരുന്നു. സൗമ്യയുടെയും രമ്യയുടെയും വീട് നിര്‍മാണം നടന്നുവരികയാണ്. പദ്ധതിയിലുള്‍പ്പെട്ടെങ്കിലും ഉഷാ, സാലി എന്നിവര്‍ക്ക് വീട് നിര്‍മാണത്തിന് അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാല്‍ നിര്‍മാണം ആരംഭിച്ചിട്ടില്ല. സമ്മാനം ലഭിച്ചതോടെ വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുവാന്‍ കഴിയുമെന്ന ആശ്വാസമാണ് ഇവര്‍ക്കുള്ളത്.


Post a Comment

0 Comments