പൂഞ്ഞാര്‍ വളതൂക്കില്‍ ആടിനെ കുറുനരി കടിച്ചു കൊന്നു. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. പൂഞ്ഞാര്‍ പഞ്ചായത്ത് വളതൂക്ക് കൃഷിഭവന് സമീപം കീരംചിറയില്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള ഒന്നര വയസോളം പ്രായമുള്ള ആടിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം. പുരയിടത്തില്‍ തീറ്റാനായി വിട്ടിരുന്ന ആടിനെ അഴിക്കാന്‍ ചെന്നപ്പോഴാണ് ആടിനെ കൊന്ന് തിന്ന നിലയില്‍ കണ്ടെത്തിയത്. ആടിന്റെ ശരീരം പകുതിയോളം കടിച്ചു തിന്ന നിലയില്‍ ആയിരുന്നു. തള്ളയാടിനെ കെട്ടിയിട്ടിരിക്കുകയായിരുന്നു. തീറ്റയ്ക്കായി അഴിച്ചുവിട്ടിരുന്ന ആടിനെയാണ് കൊലപ്പെടുത്തിയത്. ഏതു മൃഗമാണ് അക്രമിച്ചതെന്ന് സംശയം ഉയര്‍ന്നതോടെ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് രാത്രി 9 മണിയോടെ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി ക്യാമറ സ്ഥാപിച്ചു. പിന്നീട് രാത്രിയിലും ആടിനെ അജ്ഞാത ജീവി തിന്നുകയായിരുന്നു. ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളാണ് കുറുനരി ആണെന്ന് മനസ്സിലായത്.





0 Comments