Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ബൈപ്പാസില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.



ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് കട്ടച്ചിറ പുഴയോരം റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കിടങ്ങൂര്‍ ബൈപ്പാസില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 

അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എം.ജെ ശശികുമാറിന്റെ നേതൃത്വത്തില്‍ ഇരുപതിലധികം അംഗങ്ങള്‍  ഉദ്യാന പരിചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. പുഴയോരം അസോസിയേഷന്‍ സെക്രട്ടറി കെ.വി കൃഷ്ണകുമാര്‍, പുഴയോരം വനിതാവേദി സെക്രട്ടറി ഗീതാദേവി, പുഴയോരം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകുമാര്‍ പി.എസ്, ട്രഷറര്‍ വിജയകുമാര്‍ കെ.സി, ബിജു പി.ബി, ബാബു കെ.വി, രഘുനാഥന്‍ നായര്‍, ലേഖ ബിജു, ശാലിനി കൃഷ്ണകുമാര്‍, പ്രസന്ന, ശാരദ അന്തര്‍ജനം തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


Post a Comment

0 Comments