Breaking...

9/recent/ticker-posts

Header Ads Widget

മൂന്നു തുണ്ടം ഗുരുമന്ദിരം റോഡിന്റെ ഉദ്ഘാടനം



കടപ്ലാമറ്റം പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മൂന്നു തുണ്ടം ഗുരുമന്ദിരം റോഡിന്റെ ഉദ്ഘാടനം ജോസ് K മാണി MP നിര്‍വഹിച്ചു. MP ഫണ്ടില്‍ നിന്നും റോഡിന് 5 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതോടൊപ്പം വയല, കൂടല്ലൂര്‍, കൊല്ലപ്പള്ളി, കൊശപ്പള്ളി റോഡുകളില്‍ Mp ഫണ്ടില്‍ നിന്നും അനുവദിച്ച 6 ലക്ഷം രൂപ ഉപയോഗിച്ച് തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും ജോസ് മാണി നിര്‍വഹിച്ചു. 

വയലാ SNDP ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തിനു സമീപം നടന്ന സമ്മേളനത്തില്‍ കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു അധ്യക്ഷനായിരുന്നു.  വെളളാക്കല്‍ , SNDP , കീറ്റപ്ലാക്കല്‍ ജംഗ്ഷനുകളില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാപഞ്ചായത്തംഗം നിര്‍മല ജിമ്മി നിര്‍വഹിച്ചു. MBBS പരീക്ഷ വിജയിച്ച ഡോ. അനുജ അജിത് പാറേക്കാട്ടിലിനെ ജോസ് മാണി MP അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക് , പഞ്ചായത്തംഗങ്ങളായ സച്ചിന്‍ സദാശിവന്‍, ത്രേസ്യാമ്മ സെബാസ്റ്റിയന്‍, ജാന്‍സി ജോര്‍ജ്, ജോസ് കൊടിയംപുരയിടം , പ്രവീണ്‍ പ്രഭാകര്‍, ലളിതാ മോഹനന്‍, ഷിബു പോതംമാക്കീല്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹരികൃഷ്ണന്‍ ഊന്നുകല്ലേല്‍ സ്വാഗതവും സാക്കു പാറേക്കാട്ടില്‍ കൃതജ്ഞതയും പറഞ്ഞു.


Post a Comment

0 Comments