Breaking...

9/recent/ticker-posts

Header Ads Widget

സംഗമം റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും



പുന്നത്തുറ വെസ്റ്റ് സംഗമം റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും നടന്നു. ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് പടികര ഉദ്ഘാടനം നിര്‍വഹിച്ചു. 

മാടപ്പാട് മംഗലശ്ശേരി ഗ്രൗണ്ടില്‍ നടന്ന യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ പ്രീതി രാജേഷ്, പ്രിയ സജീവ് അസോസിയേഷന്‍ ഭാരവാഹികളായ കെ.കെ സുനില്‍,സി.കെ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും നടന്നു. മാടപ്പാട് താഴത്തുഭാഗം നിവാസികളുടെ കുടുംബ കൂട്ടായ്മയാണ് സംഗമം റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍.


Post a Comment

0 Comments