Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ടോയ്ലറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം



പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ടോയ്ലറ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ MLA നിര്‍വഹിച്ചു. ശുചിത്വ മിഷന്‍ പദ്ധതിയുടെ ഭാഗമായി അയര്‍ക്കുന്നം പഞ്ചായത്തില്‍ നിന്നും അനുവദിച്ച 7 ലക്ഷം രൂപ ഉപയോഗിച്ചാണ്  ടോയ്ലറ്റ് കോംപ്ലക്‌സ് നിര്‍മ്മിച്ചത്. 

ഉദ്ഘാടന സമ്മേളനത്തില്‍ പഞ്ചായത്ത പ്രസിഡന്റ് സീന ബിജു നാരായണന്‍ അധ്യക്ഷയായിരുന്നു. ജില്ലാപഞ്ചായത്തംഗം റജി എം ഫിലിപ്പോസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബേബി സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍ ജിജി നാകമറ്റം, പഞ്ചായത്തംഗങ്ങളായ  ജോണി എടേട്ട്, ലാല്‍സി പി മാത്യു, ടോംസി ജോസഫ് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്മി,  പള്ളി വികാരി ഫാദര്‍ ബിബിന്‍ കണ്ടോത്ത്, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഓസിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments