Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട ഗവ. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം. സജി മഞ്ഞക്കടമ്പില്‍



ഈരാറ്റുപേട്ട ഗവണ്‍മെന്റ് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കിടത്തിചികിത്സ സൗകര്യം ഒരുക്കി മുഴുവന്‍ സമയ ഡോക്ടറെയും സ്റ്റഫിനെയും നിയമിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.  ആശുപത്രിയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ചികിത്സ ക്രമീകരണങ്ങള്‍ മെച്ചമാക്കുമെന്നുമുള്ള  തിരഞ്ഞെടുപ്പ് വാഗ്ദാനം എംഎല്‍എ പാലിക്കണമെന്നും ലക്ഷ കണക്കിന് രൂപാ മുടക്കി വാങ്ങിവച്ചിരിക്കുന്ന എക്‌സറെ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും  ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജക മണ്ഡലം നേതൃയോഗം ഈരാറ്റുപേട്ടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് നൗഷാദ് കീഴേടം അദ്ധ്യക്ഷത വഹിച്ചു. അന്‍സാരി ഈരാറ്റുപേട്ട, നോബി ജോസ് , ഈപ്പച്ചന്‍ അത്തിയാലില്‍, കെ.എം. റഷീദ്, നിയാസ് കെ.പി, ഹാഷിം മേത്തര്‍, വിപിന്‍ ഗൂരനാടന്‍, സക്കീര്‍ ചെമ്മരപ്പള്ളില്‍, വി.കെ. സന്തോഷ്, മുഹമ്മദ് സാലി, സാമോന്‍ ഒ.എസ്, റഷീദ് കെ.എം, നിസ്സാര്‍ കെ.പി തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments