ഏറ്റുമാനൂരില്‍ നിന്നും വെട്ടിമുകളിലേക്ക് മടങ്ങുന്നതിനിടെ കിസ്മത് പടിയില്‍ സ്‌കൂട്ടര്‍ നിറുത്തി എതിര്‍ വശത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന് കിടന്ന ജോയിയെ സമീപത്തെ കടയില്‍ ജോലി ചെയ്തിരുന്ന ബാലകൃഷ്ണന്‍ നായരാണ് എടുത്ത് അതേ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ആശുപത്രിയിലെത്തുന്നതിനു മുന്‍പെ മരണം സംഭവിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. ഏറ്റുമാനൂര്‍ പോലീസ് മേല്‍ന നടപടി സ്വീകരിച്ചു. മരണമടഞ്ഞ ജോയ് ഫിലിപ്പ്, ബിജെപി ആറാം വാര്‍ഡ് സെക്രട്ടറിയായിരുന്നു.
0 Comments