ആര്‍പ്പൂക്കര പഞ്ചായത്തില്‍ കിഴക്കമ്പലം പഞ്ചായത്ത് മാതൃകയില്‍ വികസനം നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ട്വന്റി-ട്വന്റി തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നു. വികസനം എത്തിനോക്കിയിട്ടില്ലാത്ത ആര്‍പ്പൂക്കര പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലെ ജനങ്ങള്‍ ദുരിതക്കയത്തില്‍ ആണെന്നും സല്‍ഭരണത്തിലൂടെ അവരുടെ ജീവിത നിലവാരം ഉയര്‍ത്തുവാന്‍ ട്വന്റി -ട്വന്റി അനിവാര്യമാണെന്നും ഇലക്ഷന്‍ ചുമതലയുള്ള ടീം അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആര്‍പ്പുക്കര പഞ്ചായത്തില്‍ 17-സീറ്റുകളില്‍ മത്സരിക്കുമെന്ന് ട്വന്റി -ട്വന്റി നേതാക്കള്‍ പറഞ്ഞു.ആര്‍പ്പുക്കരയിലെ നാട്ടുകാര്‍ ട്വന്റി-ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസനം നേരില്‍ കണ്ട ശേഷം ആര്‍പ്പുക്കരയിലെ ജനങ്ങള്‍ക്കും സേവനം ആവശ്യമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ട്വന്റി-ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഒരു കുടുംബത്തിന് പ്രതിമാസം 2000 രൂപ ചിലവില്‍ കഴിയാനാവുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ട്വന്റി - ട്വന്റി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബോബന്‍ ജോര്‍ജ്,വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയുമായിരുന്ന അജിത സാബു,സെക്രട്ടറി ബെന്നിച്ചന്‍ മഞ്ചാടിക്കരി,പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ തോമസ് രാജന്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments