Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്എസ്പിഎ കടുത്തുരുത്തി നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കടുത്തുരുത്തി നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം നവംബര്‍ നാലിന് വയല കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.  സമ്മേളനം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്   ഉദ്ഘാടനം ചെയ്യും. സിറിയക്ക് ഐസക് അദ്ധ്യക്ഷത വഹിക്കും.  കെപിസിസി വക്താവ് ഡോ. ജിന്റോ ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും. 

പ്രതിനിധി സമ്മേളനം  കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി മുരളി ഉദ്ഘാടനം ചെയ്യും.കെ.ഡി പ്രകാശന്‍ അധ്യക്ഷത വഹിക്കും.  പി.കെ മണിലാല്‍ മുഖ്യ പ്രഭാഷണം നടത്തും.  സമാപന സമ്മേളനം റ്റി.എസ് സലീം ഉദ്ഘാടനം ചെയ്യും. സാബു ജോസഫ് അദ്ധ്യക്ഷത വഹിക്കും. അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. കെ.ഡി പ്രകാശന്‍, എം.കെ സനല്‍കുമാര്‍, സിറിയക്ക് ഐസക്, ടി.പി ഗംഗാദേവി, ബാബു തുമ്പുങ്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Post a Comment

0 Comments