പാലാ ഉപജില്ല സ്‌കൂള്‍ കലോത്സവ വേദിയില്‍ ലഹരിക്കെതിരെ വിരലടയാളം എന്ന പരിപാടി ഒരുക്കിക്കൊണ്ട് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിമുക്തി ക്ലബ് ശ്രദ്ധയാകര്‍ഷിച്ചു. കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയ്‌ന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ക്യാന്‍വാസിലാണ് വിരലടയാളം പതിപ്പിക്കുന്നത്. ലഹരിക്കെതിരെ എന്റെ വിരലടയാളം പ്രവര്‍ത്തനം പാലാ AEO സജി. കെ.ബി. ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റെജി മാത്യു, വിമുക്തി ക്ലബ്ബ് കോര്‍ഡിനേറ്റര്‍, ഫാ. ജിജോ വെണ്ണായിപ്പിള്ളില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മത്സരത്തിനായി സ്‌കൂളിലെത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍, അവരുടെ രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, കലോത്സവവുമായി ബന്ധപ്പെട്ട ഒഫീഷ്യല്‍സ് തുടങ്ങിയവര്‍ ഇതിനോടകം തന്നെ നിങ്ങളുടെ വിരലടയാളം പതിപ്പിച്ചുകൊണ്ട് ലഹരി വിമുക്ത ക്യാംപെയിന്റെ ഭാഗമായി. മനുഷ്യന്റെ ശ്വാസകോശത്തിന്റെ രൂപത്തിലാണ് ക്യാന്‍വാസ് തയ്യാറാക്കിയിരിക്കുന്നത്. ലഹരി വിരുദ്ധ സന്ദേശം പകരുന്ന നിരവധി പോസ്റ്ററുകള്‍ ക്യാന്‍വാസിന് അടുത്തായി ക്രമീകരിച്ചിട്ടുണ്ട്. ലഹരിക്കെതിരെ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രചനയും സംവിധാനവും നിര്‍വഹിച്ച് തയ്യാറാക്കിയ ഹ്രസ്വചിത്രം 'Contrition' കണ്ട് ആസ്വദിക്കുന്നതിനായി ചിത്രത്തിന്റെ ക്യൂആര്‍ കോഡും പ്രദര്‍ശന വിധേയമാക്കിയിട്ടുണ്ട്





0 Comments