Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് പ്രതിഷേധയോഗം സംഘടിപ്പിച്ചു



ഏറ്റുമാനൂര്‍  അര്‍ച്ചന വിമന്‍സ് സെന്ററിന്റെ  ആഭിമുഖ്യത്തില്‍  കോട്ടയം റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് പ്രതിഷേധയോഗം സംഘടിപ്പിച്ചു. ശ്രീക്കുട്ടിക്ക് നീതി ലഭ്യമാക്കുക, സ്ത്രീകളുടെ ട്രെയിന്‍ യാത്ര സുരക്ഷ ഉറപ്പുവരുത്തുക,  സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായാണ് പ്രതിഷേധ യോഗം  സംഘടിപ്പിച്ചത് .  കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പ്രതിഷേധ യോഗം  ഉദ്ഘാടനം ചെയ്തു.  നാഷ്ണല്‍ അലയന്‍സ് പിപ്പിള്‍സ്  മൂവ്‌മെന്റ് സംസ്ഥാന  കണ്‍വീനര്‍ അഡ്വക്കേറ്റ് അനീഷ് ലൂക്കോസ്, ക്യാപ്‌സ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജോ ജോയ്, അര്‍ച്ചന വിമന്‍സ് സെന്റര്‍  അസിസ്റ്റന്റ് ഡയറക്ടര്‍മാരായ  ആനി ജോസഫ്, ആഷാ കിരണ്‍,അര്‍ച്ചന വിമന്‍സ് സെന്റര്‍ ജന്‍ഡര്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് കോഡിനേറ്റര്‍ അഡ്വക്കേറ്റ് സിസ്റ്റര്‍ റെജി അഗസ്റ്റിന്‍ , അര്‍ച്ചന വിമന്‍സ് സെന്റര്‍ സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി, ഓഫീസ് സെക്രട്ടറി ശ്രുതിമോള്‍ വി. എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശ്രീക്കുട്ടിക്ക് അടിയന്തരമായി സാമ്പത്തിക സഹായമായി കുറഞ്ഞത് പത്തു ലക്ഷം രൂപയെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും, കേസ് അന്വേഷണം പഴുതുകള്‍ ഇല്ലാതെ കാര്‍ക്കശ്യമായ വകുപ്പുകള്‍ ചേര്‍ത്തു കൊണ്ട് വേണമെന്നും സ്ത്രീകളുടെ ട്രെയിന്‍ യാത്ര സുരക്ഷിതമാക്കുന്നതിന്  നവീനമായ സുരക്ഷാ സംവിധാനങ്ങള്‍ ട്രെയിനില്‍ ഏര്‍പ്പെടുത്തണമെന്നും  ലേഡീസ് കമ്പാര്‍ട്ട്‌മെന്റ്  ട്രെയിനിന്റെ മാധ്യഭാഗത്തു സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.



Post a Comment

0 Comments