ഏറ്റുമാനൂര്‍ നഗരസഭയിലെ വികസന മുരടിപ്പിനും അഴിമതി ഭരണത്തിനുമെതിരെ ബിജെപി വികസന മുന്നേറ്റ യാത്ര -ഏഴിന് നടത്തും. നവംബര്‍ എഴ് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ നഗര സഭയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആരംഭിക്കുന്ന പദയാത്രകള്‍ വിവിധ വാര്‍ഡു കമ്മിറ്റികളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം 6 മണിക്ക് ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. ഏറ്റുമാനൂര്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ ഇക്കുറി ബിജെപി ഗണ്യമായ സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനായുള്ള ടീം വര്‍ക്കാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രനഗരിയായ ഏറ്റുമാനൂരിനെ വേണ്ട രീതിയില്‍ പ്രൊമോട്ട് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.
ക്ഷേത്ര നഗരമായി മാറ്റി ടൂറിസം മെച്ചപ്പെടുത്താന്‍ കഴിയും. എന്നാല്‍ വൃത്തിയുള്ള ഡ്രൈനേജ് ഉള്‍പ്പടെ യുള്ള സാഹചര്യങ്ങള്‍ വേണം. അതിനായുള്ള ഒരു പദ്ധതി തയ്യാറാക്കാന്‍ പോലും ഏറ്റുമാനൂര്‍ നഗരസഭ തയ്യാറായിട്ടില്ലെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ശ്രീജിത്ത് കൃഷ്ണന്‍പറഞ്ഞു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ബിജെപി ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് സരുണ്‍ കെ . അപ്പുക്കുട്ടന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജന. സെക്രട്ടറി സിറില്‍ ജി. നരിക്കുഴി, ഒബിസി. മോര്‍ച്ച ജില്ലാ ജന. സെക്രട്ടറി സനീഷ് ഗോപി, മണ്ഡലം വൈസ്. പ്രസിഡന്റ് മധു പുന്നത്തുറ, മുനിസിപ്പാലിറ്റി പ്രസിഡന്റ് റ്റി. ആര്‍. രാജേഷ് എന്നിവര്‍ പങ്കെടുത്തു.
0 Comments