ചെറുപുഷ്പ മിഷന്‍ ലീഗിന്റെ സംസ്ഥാന പ്രേഷിത കലോത്സവം 2025 നവംബര്‍ മാസം 8-ാം തീയതി ശനിയാഴ്ച്ച കോട്ടയം അതിരൂപതയുടെ ആതിഥേയത്വത്തില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. കിടങ്ങൂര്‍ ഫൊറോനാ വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സഭകളിലെ ചങ്ങനാശ്ശേരി, വിജയപുരം, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി, കോതമംഗലം, എറണാകുളം, കൊച്ചി, പാലക്കാട്, താമരശ്ശേരി, മാനന്തവാടി, തലശ്ശേരി, കോട്ടയം എന്നീ രൂപതകളില്‍നിന്നും കണ്ണൂര്‍ റീജിയണില്‍ നിന്നുമുള്ള 750-ല്‍ പരം മത്സരാര്‍ത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. വൈകീട്ട് സമാപന സമ്മേളനം കോട്ടയം അതിരൂപത അധ്യക്ഷന്‍ ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനംചെയ്യും.





0 Comments