Breaking...

9/recent/ticker-posts

Header Ads Widget

ബീഹാര്‍ സ്വദേശിയെ അതിരമ്പുഴയില്‍ നിന്നും കാണാതായി.




ബീഹാര്‍ സ്വദേശിയെ അതിരമ്പുഴയില്‍ നിന്നും കാണാതായി. അതിരമ്പുഴ മറ്റം കവലയില്‍ സഹോദരി ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന സെയാമുള്‍ അന്‍സാരിയെയാണ് ഒക്ടോബര്‍ 2 മുതല്‍ കാണാതായത്. 21 കാരനായ സെയാമുള്‍ ബുദ്ധിവികാസം കുറഞ്ഞയാളാണ്. നാട്ടിലേക്കു തിരികെ പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ദിവസമാണ് ഇയാളെ കാണാതായത്. ഭാര്യാ സഹോദരന്‍ ഹിദായത്തുള്ള ഇതു സംബന്ധിച്ച് ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അഞ്ചര അടി ഉയരവും ഇരു നിറവുമുള്ള ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരംഅറിയിക്കണം.




Post a Comment

0 Comments