Breaking...

9/recent/ticker-posts

Header Ads Widget

നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാട്ടാമ്പാക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി



കേന്ദ്ര ഗവണ്മെന്റ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച, കാട്ടാമ്പാക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം കേരള ഗവണ്മെന്റിന്റെ ആര്‍ദ്രം പദ്ധതി പ്രകാരം ആണ് നിര്‍മ്മിച്ചതെന്ന് സൂചിപ്പിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും  ഈ കെട്ടിടത്തിന്റെ ഉദ്ഘാടന ബോര്‍ഡുകളില്‍ കേന്ദ്ര സഹായത്തെക്കുറിച്ച്  ആലേഖനങ്ങളുണ്ടാവാത്തതിലും  ബിജെപി ഞീഴൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.  

ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോഗ്യ കേന്ദ്രത്തിന്റെ മുന്‍വശത്തു പ്രതിഷേധ പ്രകടനം നടത്തുകയും, മോന്‍സ് ജോസഫ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി എന്നിവരെ പ്രതിഷേധം അറിയിക്കുകയും, ചെയ്തു.  കേന്ദ്ര ഫണ്ടും ഉപയോഗിച്ച് തന്നെ ആണ് ഈ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ചതെന്ന് MLA  അധ്യക്ഷ പ്രസംഗത്തിലും, എംപി മുഖ്യപ്രഭാഷാണത്തിലും വ്യക്തമാക്കിയതിനെ തുടര്‍ന്ന് ബിജെപി പ്രതിഷേധം അവസാനിപ്പിച്ചു. പ്രതിഷേധ യോഗത്തില്‍ ബി.ജെ.പി. ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജോസ് പ്രകാശ്, സെക്രട്ടറി ഉണ്ണി ആര്‍ നായര്‍ , ജില്ലാ കമ്മറ്റി അംഗങ്ങളായ സന്തോഷ് കുഴിവേലില്‍, അനില്‍കുമാര്‍ മാളിയേക്കല്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജോയി മണലേല്‍ , വിനോദ് വിജയന്‍ , മോഹനന്‍ നായര്‍ , ദിലീപ് പാഞ്ചജന്യം,  ബിനു വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments