പുണ്യ ശ്ലോകന്‍ പനങ്കുഴയ്ക്കല്‍ വല്യച്ചന്റെ 482- മത് ചരമവാര്‍ഷികം വിപുലമായ ചടങ്ങുകളോടെ ആചരിച്ചു. ഏറ്റുമാനൂര്‍ പള്ളി വികാരി ഫാ.തോമസ് കുത്തുകല്ലുങ്കല്‍ ദിവ്യബലിയ്ക്ക് മുഖ്യ കാര്‍മ്മികനായിരുന്നു. കുറവിലങ്ങാട് പള്ളിയോട് ചേര്‍ന്നുള്ള കുടുംബയോഗ സ്ഥലത്ത് വല്യച്ചന്റെ പ്രതിമ ഷംഷാദാബാദ് രൂപത മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് അനുസ്മരണപ്രാര്‍ത്ഥനയും നേര്‍ച്ച ശ്രാദ്ധ ആശിര്‍വാദവും നിര്‍വ്വഹിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍ ഡോ. ജോസഫ് തടത്തില്‍, ആര്‍ച്ച് പ്രിസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അനുസ്മരണ സമ്മേളനത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എം.പി., മോന്‍സ് ജോസഫ് എം എല്‍എ എന്നിവര്‍ സംബന്ധിച്ചു. വല്യച്ചന്റെ കുടുംബാംഗങ്ങളും വിശ്വാസികളും കബറിടത്തിങ്കല്‍ കത്തിനില്‍ക്കുന്ന ഏഴുതിരി ഓട്ടുനിലവിളക്കില്‍ എണ്ണ പകര്‍ന്നു പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കു സാക്ഷ്യം വഹിച്ചു. തുടര്‍ന്നു കോളേജ് ജംഗ്ഷനിലുള്ള സ്മാരക പാര്‍ക്കില്‍ ലദീഞ്ഞും ഉണ്ടായിരുന്നു. വി. കെ മാത്യു വെള്ളായിപ്പറമ്പിലായിരുന്നു ഈ വര്‍ഷത്ത പ്രസുദേന്തി .





0 Comments