Breaking...

9/recent/ticker-posts

Header Ads Widget

കാറിടിച്ച് പരിക്കേറ്റ വയോധിക അത്യാസന്ന നിലയില്‍ തുടരുന്നു



കഴിഞ്ഞദിവസം പാലാ വൈദ്യുതി ഭവനു സമീപമുണ്ടായ അപകടത്തില്‍ കാറിടിച്ച് പരിക്കേറ്റ വയോധിക അത്യാസന്ന നിലയില്‍ തുടരുന്നു. പാലാ മുണ്ടുപാലം പുത്തേട്ട് കുന്നേല്‍ റോസമ്മ (68) യാണ് കോട്ടയത്തെ ആശുപത്രിയില്‍ ചകിത്സയില്‍ കഴിയുന്നത്. 

അപകടത്തെ തുടര്‍ന്ന് റോസമ്മയുടെ നെഞ്ചിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയത് വിവാദമായിരുന്നു. പിന്നീട് വാഹനം പാലാ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റോസമ്മയെ ഉടന്‍ തന്നെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സകളോട് ശരീരം പ്രതികരിക്കാതെ വന്നതാണ് പ്രശ്നമായത്.


Post a Comment

0 Comments