കാണക്കാരി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം നിറയെ പൂക്കളുമായി നില്‍ക്കുന്ന മുത്തശ്ശി ചെമ്പകം കൗതുക കാഴ്ചയൊരുക്കുകയാണ്. ക്ഷേത്ര മുറ്റത്ത് പൈതൃകവും ഐതിഹ്യവും പങ്കുവയ്ക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് ചെമ്പകമരം.
തലമുറകളുടെ ഓര്‍മ്മയില്‍ എന്നും അത്ഭുതമായി നിറയുന്ന ഒരു ഓര്‍മ്മ കൂടിയാണ് ക്ഷേത്ര മുറ്റത്തെ ഈ മുത്തശ്ശി ചെമ്പകം. ഇലപൊഴിയും കാലത്തും കരുതലോടെ പൂക്കള്‍ വിരിയിച്ചാണ് തലമുറകളുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന ചെമ്പകം ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് മാറ്റുകൂട്ടുന്നത്.





0 Comments