Breaking...

9/recent/ticker-posts

Header Ads Widget

പക്ഷി നിരീക്ഷണ പാഠശാലയുടെ ശിലാസ്ഥാപനവും, തോട് ബണ്ട് ഭൂവസ്ത്ര വിതാനത്തിന്റെ ഉദ്ഘാടനവും നടന്നു



നദി സംയോജന പദ്ധതിയുടെ ഭാഗമായി  വിന്‍ഡ്‌സ് പാര്‍ക്ക് സൊസൈറ്റിയുടെയും, ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളിജിക്കന്‍ സയന്‍സിന്റെയും നേതൃത്വത്തില്‍ കടപ്പൂര് - കൂടല്ലൂര്‍  കേന്ദ്രമായി സ്ഥാപിക്കുന്ന പക്ഷി നിരീക്ഷണ പാഠശാലയുടെ ശിലാസ്ഥാപനവും, നബാര്‍ഡിന്റെ  സഹായത്തോടെ കാണക്കാരി പഞ്ചായത്ത് നടപ്പിലാക്കുന്ന തോട് ബണ്ട് ഭൂവസ്ത്ര വിതാനത്തിന്റെ  ഉദ്ഘാടനവും നടന്നു. കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  അംബിക സുകുമാരനും, നദി സംയോജന പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ കെ അനില്‍കുമാറും ചേര്‍ന്ന് ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിച്ചു.  

ഗ്രാമപഞ്ചയത്ത് പ്രസിഡന്റ്  അംബിക സുകുമാരന്‍ അധ്യക്ഷത വഹിച്ചു.   കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   ഇ.എം  ബിനു, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   കെ.എം മത്തായി , കാണക്കാരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  ബേബി ജോസഫ്, കിടങ്ങൂര്‍  സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  N.B സുരേഷ് ബാബു ,  റ്റീന മാളിയേക്കല്‍, ബിജു പഴയപുരക്കല്‍, ലയണ്‍സ് ക്ലബ് പ്രതിനിധി  ജോഷി  സൊസൈറ്റി സെക്രട്ടറി പി.റ്റി സോമശേഖരന്‍, ബിജു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സൊസൈറ്റി സെക്രട്ടറിപറഞ്ഞു.


Post a Comment

0 Comments