കേന്ദ്രസര്‍ക്കാര്‍ നഗരസഭകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനോപകാര പദ്ധതികള്‍ക്കുമായി കോടിക്കണക്കിനു രൂപയാണ് നല്‍കുന്നതെന്ന് BJP വക്താവ് അഡ്വ എസ് ജയസൂര്യന്‍ പറഞ്ഞു. പദ്ധതികള്‍ ജനോപകാരപ്രദമായി നടപ്പിലാക്കുവാന്‍ ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് കഴിയാതെ പോയത് ചര്‍ച്ച ചെയ്യപ്പെടണമെന്നും നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ച കോടിക്കണക്കിന് രൂപ ഏറ്റുമാനൂര്‍ നഗരസഭയുടെ കെടുകാര്യസ്ഥത മൂലം പാഴാക്കി കളഞ്ഞതായും ജയസൂര്യന്‍ പറഞ്ഞു. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള അമൃത് പദ്ധതി പോലും പ്രായോഗികമാക്കാന്‍ ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭയിലെ വികസന മുരടിപ്പിനും അഴിമതി ഭരണത്തിനും എതിരെ ഭാരതീയ ജനത പാര്‍ട്ടി ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വികസന മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വക്കേറ്റ് ജയസൂര്യന്‍.





0 Comments