Breaking...

9/recent/ticker-posts

Header Ads Widget

പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു



ഏറ്റുമാനൂര്‍ നഗരഹൃദയത്തില്‍ പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. സ്വകാര്യ സ്ഥാപനത്തില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുമാണ്  ചോര്‍ച്ചയുണ്ടായത്. 

ഏറ്റുമാനൂര്‍ പാലാ റോഡില്‍  പേരൂര്‍ ജംഗ്ഷന്  സമീപം സമീപം കടയ്ക്കു മുന്നില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായത്. അഞ്ച് കിലോഗ്രാമിന്റെ ചെറിയ ഗ്യാസ് കുറ്റി ആയിരുന്നതിനാലും ഉടന്‍തന്നെ നനവുള്ള ചാക്ക് ഇട്ടു മൂടി വെള്ളം ഒഴിക്കുകയും ചെയ്തതിനാല്‍ തീപിടുത്തം ഒഴിവാകുകയായിരുന്നു.


Post a Comment

0 Comments