സ്റ്റേറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് വി.എന്‍ വിജയന്‍ അധ്യക്ഷനായിരുന്നു.സ്റ്റേറ്റ് സെക്രട്ടറി രാജന്‍ ജേക്കബ്,ദീപ തോമസ്, പ്രദീപ് വി.എസ് തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ട്രോഫികളും, മെഡലുകളും വിതരണം ചെയ്തു. ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടിയ കോട്ടയം ജില്ല 27 സ്വര്‍ണ്ണവും, 10 വെള്ളിയും, 2 വെങ്കലവും അടക്കം 39 മെഡലുകള്‍ നേടി. ജില്ലയുടെ വിജയത്തിന് മാസ്റ്റര്‍മാരായ എസ്.എസ് സുധീഷ് കുമാര്‍, നിമില്‍ ചെറിയാന്‍, സുജിത്ത് ജോണ്‍, റെജി മത്തായി, ശ്യാം ബെസല്‍, സ്നേഹ മോള്‍ പി.എസ്, എബിന്‍ എന്നിവര്‍ നേതൃത്വം നല്കി.ലോക പ്രശസ്ത സിനിമാതാരവും മാര്‍ഷ്യല്‍ ആര്‍ട്സ് വിദഗ്ധനുമായ ബ്രൂസിലി രൂപകല്‍പ്പന ചെയ്ത ഒരു ഹൈബ്രിഡ് ആയോധനകല ആണ് ജീറ്റ് കുനെ ദോ.





0 Comments