Breaking...

9/recent/ticker-posts

Header Ads Widget

ഊരാശാല ജംഗ്ഷനില്‍ അപകട സൂചകമായി മഞ്ഞ റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചു.



പാലാ ബൈപാസ്സില്‍ ഊരാശാല ജംഗ്ഷനില്‍  അപകട സൂചകമായി മഞ്ഞ റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചു. നാല്‍ക്കവലയില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ജിമ്മി ജോസഫ് പ്രശ്‌നം മാണി സി കാപ്പന്‍ എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം  ഇവിടെ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും ബൈക്ക് യാത്രക്കാരനും പരിക്കേറ്റിരുന്നു. 

ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയില്‍  ഊരാശാല ജംഗ്ഷനില്‍ നിന്നും ബൈപാസ്സിലേക്ക് വന്ന ഓട്ടോയും ബൈപാസ്സില്‍ കൂടി വന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഈ ഭാഗത്ത് രണ്ട് സൈഡില്‍ നിന്നുള്ള ബൈ റോഡില്‍ നിന്നും  വാഹനങ്ങള്‍ വരുന്നത്   ബൈപ്പാസിലൂടെ വരുന്ന വാഹന യാത്രികര്‍ക്ക് കാണാന്‍ കഴിയാതെ പൊകുന്നത്  അപകടങ്ങള്‍ക്ക് കാരണമായിരുന്നു. വാഹനങ്ങളുടെ അമിത വേഗതയും  പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. അമിത വേഗത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മഞ്ഞ റംബിള്‍ സ്ട്രിപ്പുകള്‍ ഇവിടെ സ്ഥാപിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ ജിമ്മിജോസഫ് പറഞ്ഞു.


Post a Comment

0 Comments