തിരുനക്കര ക്ഷേത്രത്തിലെ പുതിയ ഉപദേശക സമിതി അംഗത്വത്തിന് ദേവസ്വം ബോര്‍ഡിലേക്ക് അമിത തുക ഏര്‍പ്പെടുത്തിയ ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കേണ്ട പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റിന് 700 രൂപ നിശ്ചയിച്ച ദേവസ്വം ബോര്‍ഡ് തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ദേവസ്വം എ.സി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പോലീസ് ക്ലിയറിങ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന് 950 രൂപ ഭക്തര്‍ ചിലവഴിക്കേണ്ടി വരുന്നു.
ഭക്തന്‍ എന്ന പരിഗണന ലഭിക്കാന്‍ ദേവസ്വം ബോര്‍ഡിനും, പോലീസ് ഡിപ്പാര്‍ട്‌മെന്റിനും പണം നല്‍കേണ്ടി വരുന്നത് ന്യായീകരിക്കാവുതല്ല എന്നും ദേവസ്വം ബോര്‍ഡിന്റെ ഈ തീരുമാനം ഭക്തജനങ്ങളെ ക്ഷേത്ര സങ്കേതങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്ന് ഉദ്ദേശത്തോടുകൂടി ആസൂത്രണം ചെയ്യുന്നതാണെന്നും, ഭക്തജനങ്ങളെ സാമ്പത്തിക മാനദണ്ഡത്തിന്റെ പേരില്‍ വേര്‍തിരിക്കുന്നത് ഭക്ത ജന സംഘടനകള്‍ അംഗീകരിക്കില്ല എന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ ഇ.എസ് ബിജു ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മുന്‍ ഉപദേശക സമിതി പ്രസിഡണ്ട് എസ് ശങ്കര്‍ പറഞ്ഞു. തിരുനക്കര ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ പോലും നിയന്ത്രിക്കുന്നത് ജീവനക്കാര്‍ ആണ് , ജീവനക്കാര്‍ മദ്യപിച്ച് ക്ഷേത്രത്തില്‍ ഡ്യൂട്ടിക്ക് പ്രവേശിക്കുന്നതടക്കമുള്ള പ്രശ്‌നങ്ങളില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല. ഇത്
പ്രതിഷേധാര്‍ഹമാണ് എന്ന് മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ ബിന്ദു മോഹന്‍ പറഞ്ഞു. പ്രതിഷേധ മാര്‍ച്ചിന് ഹിന്ദു ഐക്യവേദി കോട്ടയം ജില്ല ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ കുമ്മനം ,ഉപാധ്യക്ഷന്‍ പ്രൊഫസര്‍ രഘു ദേവ്,ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍മാരായ പ്രൊഫസര്‍ ഹരിലാല്‍, അനിതാ ജനാര്‍ദ്ദനന്‍,സോമന്‍ ശിവാര്‍പ്പണം, രാഷ്ട്രീയ സ്വയംസേവക സംഘം. വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എം.വി ഉണ്ണികൃഷ്ണന്‍, ജില്ലാ സഹ സംഘടന സെക്രട്ടറി ആര്‍.ജയചന്ദ്രന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments