എലിക്കുളം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ താഷ്‌കന്റ് കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പദ്ധതി നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 15 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതമായ 10 ലക്ഷം രൂപയും ചേര്‍ത്ത് 25 ലക്ഷം ഉപയോഗിച്ചാണ് കിണര്‍, മോട്ടോര്‍പുര, വാട്ടര്‍ ടാങ്ക്, പമ്പിംഗ് മെയിന്‍, ഇലക്ട്രിക് മെയിന്‍, ഭാഗികമായ വിതരണ പൈപ്പുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.





0 Comments