നിയന്ത്രണം വിട്ട ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ കാറില്‍ ഇടിച്ചു കയറി അപകടം. MC റോഡില്‍ ഏറ്റുമാനൂരിനും തവളക്കുഴിക്കുമിടയില്‍ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ മോട്ടോര്‍ സൈക്കിളിന്റെ മുന്‍ചക്രം ഒടിഞ്ഞ് തെറിച്ചു.
മോട്ടോര്‍ സൈക്കിള്‍ യാത്രികരായ കാക്കനാട് സ്വദേശികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബൈക്ക് യാത്രികര്‍ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും കൊച്ചിക്ക് പോകുകയായിരുന്നു. ഏറ്റുമാനൂര്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ പ്രധാന റോഡില്‍ നിന്നും ഇടറോഡിലേക്ക് കയറുന്നതിനിടയിലാണ് അമിതവേഗതയില്‍ എത്തിയ മോട്ടോര്‍ സൈക്കിള്‍ കാറില്‍ ഇടിച്ചുകയറിയത്.





0 Comments