പാലാ സിവില്‍ സ്റ്റേഷന് സമീപം രാമപുരം റോഡില്‍ ഓട്ടോറിക്ഷയും ബൈക്കും ഇടിച്ച് തകര്‍ത്ത കാര്‍ നിര്‍ത്താതെ പോയി. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ സ്ത്രീയുടെ മുകളിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ കാരിത്താസ് ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.





0 Comments