പാലായില്‍ ഓട്ടോറിക്ഷയിലിടിച്ച ടയോട്ട കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ രക്ഷപെടാനുള്ള വാഹന ഉടമയുടെ നീക്കം പൊളിഞ്ഞു. വാഹനവും ഡമ്മി ഡ്രൈവറെയും സ്റ്റേഷനിലെത്തിച്ച് മുങ്ങുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി പാലാ സ്വദേശിയായ ജോര്‍ജ്ജുകുട്ടി ആനിത്തോട്ടത്തിന്റെ. ടയോട്ട ഹൈറൈഡര്‍ വാഹനമാണ് ഓട്ടോയിലിടിച്ചത്. അപകടത്തില്‍ ഓട്ടോയിലിരുന്ന പാലാ സ്വദേശിനിയായ റോസമ്മ ഉലഹന്നാന്‍ മറിഞ്ഞുവീഴുകയും ഓട്ടോ ദേഹത്തേയ്ക്ക് വീണ് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. മറ്റൊരാളെ വാഹനവുമായി സ്റ്റേഷനിലെത്തിച്ച് തലയൂരാനായിരുന്നു ജോര്‍ജ്ജുകുട്ടി ശ്രമിച്ചത്. എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ സംഭവസമയത്ത് പകരം ഹാജരായിരുന്നയാള്‍ സ്ഥലത്തില്ലായിരുന്നുവെന്ന് വ്യക്തമായി. പോലീസ് ചോദ്യം ചെയ്തതോടെ ഇയാളല്ല വാഹനമോടിച്ചിരുന്നതെന്ന് സമ്മതിച്ചു. ഇതിനിടെ ജോര്‍ജ്ജുകുട്ടി ഒളിവില്‍ പോവുകയും ചെയ്തു. പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തേക്കും. അതേസമയം, പരിക്കേറ്റ സ്ത്രീ അപകടനില തരണം ചെയ്തിട്ടില്ല.





0 Comments