Breaking...

9/recent/ticker-posts

Header Ads Widget

പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍.



പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വഴിയൊരുക്കി പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍. നഗരസഭാ ചെയര്‍മാന്‍ സ്ഥാനമൊഴിയുന്നതിനുമുന്‍പ്  10 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം തോമസ് പീറ്റര്‍ കൈമാറുകയായിരുന്നു. ദീര്‍ഘകാലമായി സമൂഹസേവന രംഗത്ത് സജീവ സാന്നിധ്യമായ  തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍ സേവന സന്നദ്ധതയുടെ ഭാഗമായി വലവൂരില്‍ സ്വന്തമായുള്ള സ്ഥലത്താണ് പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള  സൗകര്യമൊരുക്കുന്നത്. 

ഈ പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിര്‍വഹിച്ചു.സ്ഥലത്തിന്റെ രേഖകള്‍ ജോസ് കെ. മാണി കൈമാറി. ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. തോമസ് പീറ്റര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ ലോപ്പസ് മാത്യു, ഫാദര്‍ സാബു കൂടപ്പാട്ട്, നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ ബിജി ജോജോ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ സാവിയോ കാവുകാട്ട്, ബിന്ദു മനു, നഗരസഭാംഗങ്ങളായ ആന്റോ ജോസ് പടിഞ്ഞാറെക്കര, ജോസിന്‍ ബിനോ ,ഷാജു തുരുത്തന്‍, ലീന സണ്ണി, മുനിസിപ്പല്‍ എന്‍ജിനീയര്‍ സിയാദ്, ഡോ ദീപക് പീറ്റര്‍ തോമസ്, ദീപു പീറ്റര്‍ തോമസ് എന്നിവര്‍പ്രസംഗിച്ചു.അമേരിക്കയില്‍ താമസിക്കുന്ന സഹോദരന്‍ ഷിബു പീറ്ററുമായി ചേര്‍ന്ന്, പിതാവിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച പീറ്റര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിവിധ ആശുപത്രികള്‍ക്ക് ഡയാലിസിസ് മെഷീനുകള്‍ സംഭാവന ചെയ്ത്, ആയിരക്കണക്കിന് കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചികിത്സയും, ഡയാലിസിസ്  കിറ്റും ലഭ്യമാക്കിയിട്ടുണ്ട്.'സേവനമാണ് യഥാര്‍ത്ഥ സമ്പത്ത്'' എന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ പ്രകടിപ്പിച്ച തോമസ് പീറ്ററിന്റെ  പ്രവര്‍ത്തനങ്ങളില്‍ ഭാര്യ സിബില്‍ തോമസും മക്കള്‍ ഡോ. ദിവ്യ, ദീപു,ഡോ. ദീപക് എന്നിവരും പൂര്‍ണ്ണമായ സഹകരണം നല്‍കുന്നുണ്ട്. പാലാ, കാഞ്ഞിരപ്പള്ളി വി.ജെ പീറ്റര്‍ & കമ്പനി ഉടമയായ ഇദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോള്‍ കൂടുതല്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതിയിടുകയാണ്.


Post a Comment

0 Comments